ഷാജി എൻ കരുൺ സംവിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാള ചലച്ചിത്ര സംരഭമാണിത്. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി.
കൊച്ചിക്കടുത്ത് കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത് ഒരു ബോട്ടിൽ ജോലി ചെയ്യുന്ന കുട്ടിസ്രാങ്ക് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. മൂന്നു കായൽ കരകളിലായി മൂന്നു ഭാര്യമാരുണ്ട് അയാള്ക്ക്. എന്നാൽ അവർക്ക് തമ്മിൽ അറിയില്ല. ഒരു പ്രിത്യേക സാഹചര്യത്തിൽ അവർ കണ്ടുമുട്ടുന്നു, പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമക്ക് ആധാരം.
** Note :
കുറിപ്പ്: കുട്ടിസ്രാങ്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.