ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ കഥ
ടു ഡെയ്‌സ് എന്ന ചിത്രത്തിനുശേഷം നിസ്സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍. സലിം കുമാര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹര്‍ത്താല്‍ ദീവസം നഗരമധ്യത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളം തീര്‍ന്നുപോകുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സുനില്‍ സുഖദ, റോബിന്‍ മച്ചാന്‍, ഹരീഷ് കണാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, ഗീത വിജയന്‍, പൊന്നമ്മ ബാബു, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിധു പ്രതാപ്, അപര്‍ണ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. ആര്‍ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാംകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
Hello! Would you like to share the storyline of the movie ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].