ദിലീഷ് പോത്തന്‍, ഹരീഷ് പേരടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയാന്‍സ്.നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസിന്റെ ആദ്യ ചിത്രമായ ലിയാന്‍സ് ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍ ചിത്രമാണ്.വിഷ്ണു പൊന്‍കുന്നമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും രചിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്.
ഷൈദ പ്രവീണ്‍, അജിത്ത് വാരനാടി എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ വാരനാടാണ് സംഗീതം പകരുന്നത്. ബിജുക്കുട്ടന്‍, അജയ് ഡല്‍ഹി, സന്ദീപ്, രമ്യ പണിക്കര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഊട്ടി, തൃശ്ശൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.നിഷാ ക്രിയേഷന്‍സിന്റെ ബാനറില്‍ നിഷാ നായര്‍, ഹരിഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ലിയാന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.