കെ. ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്. സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്. പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്. നളിനി, ഭരത് ഗോപി, ശുഭ, മമ്മൂട്ടി, ശാരദ, നെടുമുടി വേണു, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.