എസ് രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ മാസ്‌റ്റേഴ്‌സ്.വര്‍ഗീയ ലഹളകളില്‍ പിതാവു നഷ്ടപെട്ട നന്ദഗോപന്‍ എന്ന കുട്ടിയുടെയും അവന്റെ അമ്മ രാജലക്ഷ്മിയുടെയും കഥയാണ് ചിത്രം പറയുന്നത്.ലാല്‍,ലക്ഷ്മി ഗോപാലസ്വാമി,മധുപാല്‍,ഇന്ദ്രന്‍സ്,മാസ്റ്റര്‍ ഷെമിന്‍,മാസ്റ്റര്‍ ഗണപതി,കുമാരി മാളവിക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എഡിറ്റിങ്ങ് ഹരിഹരപുത്രനും ഛായാഗ്രഹണം രാമചന്ദ്രബാബുവും നിര്‍വ്വഹിക്കുന്നു.മഹേഷ്മിശ്രയാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്.ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് എം കെ അര്‍ജുനന്‍ സംഗീതം നല്‍കിയിരുക്കുന്നു.കെ എസ് ചിത്രയാണ് ഗാങ്ങള്‍ ആലപിച്ചത്.എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.വി ആര്‍ പ്രൊഡക്ഷനസിന്റെ ബാനറില്‍ വന്ദന രാജേന്ദ്രന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ലിറ്റില്‍ മാസ്റ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.