മെല്‍വിന്‍ ക്ലയര്‍മോണ്ടിന്റെ തിരക്കഥയില്‍ സുനില്‍ പൊറ്റമ്മല്‍ സംവിധാനം ചെയ്ത ചിത്രമാണ് ലുക്ക് ഔട്ട്. തണ്ടര്‍സ്‌ട്രോം എന്റര്‍ടൈന്‍മെന്റ് സിനിമാസിന്റെ ബാനറില്‍ ജയന്‍ കുലവത്രയാണ് ചിത്രം നിര്‍മ്മിച്ചത്. രമേഷ് നാരായണന്‍ സംഗീതവും ശംഭു എടപ്പാള്‍ നിശ്ചഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. പുതുമുഖതാരങ്ങള്‍ക്കൊപ്പം മലയാളം,ഹിന്ദി ,തമിഴ് ചലച്ചിത്രതാരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ അതിപ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ അണിയറയില്‍. റിന്നു ജോസഫ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ ആക്ഷന്‍ ഡയറട്കര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ലുക്ക് ഔട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.