ലവ് ആക്ഷന്‍ ഡ്രാമ കഥ/ സംഭവവിവരണം

    ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'.ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ  തിരക്കഥ രചിച്ചിരിക്കുന്നത്.നിവിന്‍പോളിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് നിവിന്റെ നായികയായി എത്തുന്നത്.നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍ താര ശോഭ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. 

    അജു വര്‍ഗീസ്, ഉര്‍വശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല.ശ്രീനിവാസന്‍,അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷാന്‍ റഹ്മാന്‍  സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വര്‍മ്മയാണ്‌.ചിത്രം നിര്‍മ്മിക്കുന്നത് ചലച്ചിത്രതാരം അജു വര്‍ഗീസാണ്. 
    **Note:Hey! Would you like to share the story of the movie ലവ് ആക്ഷന്‍ ഡ്രാമ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X