രജിഷ വിജയനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ. ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രന്‍, ജി. ചന്തുനാഥ്, അര്‍ജുന്‍ അശോക്, ശരത് അപ്പാനി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഇവര്‍ക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാവായിട്ടാണ് വെങ്കിടേഷ് എത്തുന്നത്. വേദ എന്ന കോളേജ് വിദ്യാര്‍ത്ഥിയായി രജിഷ എത്തുന്നു.
ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സോബിന്‍ സോമന്‍ എഡിറ്റിങ്ങും ടോബിന്‍ തോമസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
ആര്‍ ടു എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ലവ്ഫുള്ളി യുവേർസ് വേദ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.