നവാഗതനായ ദീപു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി സ്റ്റാര്‍.ജയറാം, മുകേഷ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നര്‍മം കലര്‍ത്തി മനോഹരമായ കുടുംബകഥയാണ് ചിത്രം പറയുന്നത്.മറിമായം ഫെയിം രചന നാരായണന്‍കുട്ടിയാണ് ചിത്രത്തിലെ നായിക.മാമുക്കോയ, ടി ജി രവി,ശ്രീകുമാര്‍,നന്ദ കിഷോര്‍,ജയപ്രകാശ് കുളൂര്‍,മോഹന്‍,റിഷാപ്പ്,വിനോദിനി,അമ്മു രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉലക്‌നാഥ് നിര്‍വ്വഹിക്കുന്നു.ഗാനരചന റഫീഖ് അഹമ്മദ്,സംഗീതം രതീഷ് വേഗ.ഗാലക്‌സി റിലീസാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ലക്കി സ്റ്റാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.