പശുപതി, ജനനി അയ്യര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ വെന്നേരി സംവിധാനം ചെയ്ത ചിത്രമാണ് മ ചു ക. മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രജീഷ് കുളിര്‍മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതാപ് പോത്തന്‍, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആഴത്തിലുള്ള വേദന എന്നര്‍ത്ഥം വരുന്ന ബ്രസീലിയന്‍ വാക്കാണ് മ ചു ക എന്ന് സിനിമയുടെ ആദ്യ ഭാഗത്ത് പരിഭാഷപെടുത്തുന്നുണ്ട്. പത്രപ്രവര്‍ത്തകയാണ് ജനനി അവതരിപ്പിക്കുന്ന നിരുപമ എന്ന കഥാപാത്രം. ഒരു ദിവസം ജോലിസംബന്ധമായ ആവശ്യത്തിനായി നിരുപമ കുടുംബ സുഹൃത്തിന്റെ വീട്ടിലെത്തുന്നു. അതേ സമയം തന്നെ അവിടേക്ക് അഴകറിവ് എന്നയാളും എത്തുന്നു. പിന്നീട് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടാകുന്ന സൗഹൃദവും അതിനുശേഷം ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പശുപതിയാണ് അഴകറിവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മനശാസ്ത്ര ത്രില്ലര്‍ ചിത്രമാണ് മ ചു ക.
** Note :
കുറിപ്പ്: മ ചു ക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.