മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമനിതന്‍. സേതുപതിയുടെ തന്നെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.
ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. മലയാളത്തിലെ പ്രശസ്ത താരം മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണികണ്ഠനും ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. കേന്ദ്രകഥാപാത്രമായി ഒരു ബാലതാരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇമൈക നൊടികള്‍ എന്ന ചിത്രത്തില്‍ നയന്‍താരയുടെ മകളായി അഭിനയിച്ച മാനസ്വിയാണ് ബാലതാരമായി എത്തുന്നത്.
നടുവുലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വിജയ് സേതുപതിയുടെ മുന്‍ചിത്രങ്ങളായ തേന്‍മേര്‍ക്ക് പരുവകാട്രു, ധര്‍മ്മദുരൈ, ഇടംപൊരുള്‍ യെവള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് സീനു രാമസാമി ആയിരുന്നു.
** Note :
കുറിപ്പ്: മാ മനിതന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.