സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അന്നു ആന്റണിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖം പ്രിജില്‍ ജെ.ആര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്കൊപ്പം വിദേശ താരങ്ങളും മോഡലുകളും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു.
ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കിയിരിക്കുന്നു. ഷിജു എം ഭാസ്‌കര്‍ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: മെയ്ഡ് ഇന്‍ ക്യാരവാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.