വിനീത്, പ്രണയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാധവീയം.തേജസ് പെരുമണ്ണ, സുധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.മാധവ് ദേവ് എന്ന ചിത്രകാരനായാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. ബാബു നമ്പൂതിരി, മാമുക്കോയ, സി വി ദേവ്, വിനോദ് കോവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അശ്വകുമാര്‍, സുധി എന്നിവരുടെ വരികള്‍ക്ക് സുധിയാണ് സംഗീതം നല്‍കുന്നത്.ജി അരവിന്ദ് ഛായാഗ്രഹണവും കപില്‍ ഗോപാലകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.നന്ദനമുദ്ര ഫിലിംസിന്റെ ബാനറില്‍ എസ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മാധവീയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.