ജയറാം, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുചന്ദ്രലേഖ.മംമ്ത മോഹന്‍ദാസ്,കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്,ഹരിശ്രീ അശോകന്‍,ജോണി,സുകുമാരി,വിജയകുമാരി,എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പൂനൂര്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍സകിയിരിക്കുന്നത്.കെ ജെ യേശുദാസ്,സുജാത മോഹന്‍,അഫ്‌സല്‍,വിജയ് യേശുദാസ്,സന്തോഷ് കേശവ്,കാവാലം ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കെ പി നമ്പ്യാതിരി ഛായാഗ്രഹണവും രാജ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.സ്വാഗത് ഫിലിംസിന്റെ ബാനറില്‍ സമദ് മങ്കടയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മധുചന്ദ്രലേഖ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.