സതീഷ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരമീ യാത്ര.കെ സി അജിത് നമ്പൂതിരി ഗുരുവായൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വരികള്‍ക്ക് നിഖില്‍ പ്രഭയാണ് സംഗീതം നല്‍കുന്നത്.പി ജയചന്ദ്രന്‍, മധു ബാലകൃഷ്ണ, കോട്ടക്കല്‍ മധു, നിഖുല്‍ പ്രഭ, വീണ എംപി, വിനുകുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
സാജന്‍ ആന്റണി ഛായാഗ്രഹണവും ജിതിന്‍ ദാമോദരന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.കലാ സംവിധാനം ഇന്ദുലാല്‍ കാവീട്. മാനവ്,നാരായണന്‍കുട്ടി, നന്ദകിഷോര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പാര്‍ത്ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി ജി രാജ് കമല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: മധുരമീ യാത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.