ഐ വി ശശി,ഹരിഹരന്‍,തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സുരേഷ് കുറ്റിയാടി സംവിധാനം ചെയ്ത ചിത്രമാണ് മാഹി. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. അനീഷ് ജി മേനോന്‍,ഗായത്രി സുരേഷ്,സിദ്ദിഖ്,ഹരിഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,കലിംഗ ശശി,സുനില്‍ സുഖദ,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രഘുപതിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.ആര്‍ പി ജി ആര്‍ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മാഹി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.