മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പിരിയഡ് ഡ്രാമയായിരിക്കും.
ആന്ധ്രപ്രദേശാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
2023 ജനുവരി 10നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ്, ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
** Note :
കുറിപ്പ്: മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.