രാജസേനന്റെ സംവിധാനത്തിൽ ജയറാം, പ്രഭു, ജഗതി ശ്രീകുമാർ, കലാഭവൻ മണി, റോജ, സുജ കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യ പ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് മലയാളിമാമന് വണക്കം. സിനിമാ സിനിമയുടെ ബാനറിൽ കല്ലിയൂർ ശശി, പി. രാകേഷ് എന്നവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാരഥി പിൿചേഴ്‌സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.തമിഴ് സംഭാഷണം രചിച്ചത് ഭാനുദാസ്. എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശരത്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
** Note :
കുറിപ്പ്: മലയാളിമാമന് വണക്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.