മാല്‍ഗുഡി ഡേയ്‌സ് കഥ
വിശാഖ്, വിനോദ്, വിവേക് എന്നീ മൂന്ന് സഹോദരന്‍മാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാല്‍ഗുഡി ഡേയ്‌സ്. അനൂപ് മേനോനും ഭാമയുമാണ് നായികാനായക കഥാപാത്രത്തെ അവതരപ്പിക്കുന്നത്. മൂന്ന് സഹോദരന്‍കമാരും അവരുടെ ജോലികള്‍ ഉപേക്ഷിച്ചാണ് സിനിമ സംവിധാനത്തിലേക്ക് വരുന്നത്, ഇവരുടെ അച്ഛന്‍ ശ്രീകുമാര്‍ സിനിമയിക്കു വേണ്ടി ഒരു ഗാനം രചിച്ചിട്ടുണ്ട്.
അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജി ശ്രീകുമാര്‍ എഴുതിയ വരികള്‍ക്ക് ഡോ. പ്രവീണ്‍ ഈണം നല്‍കി ആലപിച്ചത് വിജയ് യേശുദാസാണ്.
വി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന 'മാല്‍ഗുഡിഡേയ്‌സ്' എന്ന ചിത്രത്തില്‍ സൈജുകുറുപ്പ്, ഇര്‍ഷാദ്, ടി.പി. മാധവന്‍, സത്യദേവ്, ബിനോയ്, മാസ്റ്റര്‍ വിശാല്‍, ശൈലജ നായര്‍, ബേബി ജാനകി, ബേബി ആല്‍ഫി തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി. മണക്കാട്, എഡിറ്റര്‍ ഷൈലജന്‍ പി.വി. മാല്‍ഗുഡി റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ പറയുന്ന ഈ ചിത്രം മുരളി ഫിലിംസ് തിയേറ്ററിലെത്തിച്ചു. വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്
** Note : Hello! Would you like to share the storyline of the movie മാല്‍ഗുഡി ഡേയ്‌സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications