രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സുരേഷ് വിനു സംവിധാനം ചെയ്ത ചിത്രമാണ് മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത. വാണി വിശ്വനാഥ്, ജയറാം, നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, മാമുക്കോയ, ജഗതി ശ്രീകുമാര്‍, കെ പി എ സി ലളിത,മീന,കനകലത,കെ ആര്‍ വത്സല, ബിന്ദു പണിക്കര്‍, ജോസ് പെല്ലിശ്ശേരി, കൊച്ചിന്‍ ഹനീഫ, വി ഡി രാജപ്പന്‍, റിസബാവ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് പുത്തഞ്ചേരി, പി കെ മിശ്ര എന്നിവരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര, ശ്രീലേഖ പാര്‍ത്ഥസാരഥി,ഉണ്ണികൃഷ്ണന്‍ കെ ബി, സുജാത മോഹന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ആനന്ദക്കുട്ടനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ജൂപിറ്റര്‍ മൂവീസിന്റെ ബാനറില്‍ ഗിരീഷ് വൈക്കം, മാണി സി കാപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.