നവാഗതനായ അരുണ്‍ സാഗര തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മണ്ണാങ്കട്ടയും കരിയിലയും. ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമ്മട്ടിപാടത്തിലൂടെ പ്രശസ്തയായ സാന്ദ്ര ജോസഫ് ആണ് ചിത്രത്തിലെ നായിക. ബില്യന്‍ ഡോളര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ തോമസും ഷെറിന്‍ എഡിസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രിന്ദ, സൈജു കുറുപ്പ്, ജോബി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സാന്ദ്ര ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. സമകാലിക പ്രസക്തിയുള്ള സസ്‌പെന്‍സ് സിനിമയാണ് മണ്ണാങ്കട്ടയും കരിയിലയും.അനില്‍ കഴിഞ്ഞകാലയുടെ വരികള്‍ക്ക് സുജിന്‍ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
** Note :
കുറിപ്പ്: മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.