ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. അനൂപ് മേനോനും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മരട് ഫഌറ്റിന് എങ്ങനെ നിര്‍മ്മാണവകാശം കിട്ടി എന്നതുമുതല്‍ ഫഌറ്റ് ഒഴിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സെന്തില്‍ കൃഷ്ണ,ബൈജു സന്തോഷ്,രഞ്ജി പണിക്കര്‍,അലന്‍സിയര്‍,പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മരട് 357 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.