മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.
കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. കോണ്‍ഫിഡന്റെ് ഗ്രൂപ്പും മൂണ്‍ഹട്ട് എന്റര്‍ടെയ്ന്‍മെന്റുമാണ് 100 കോടി ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
2018 ഡിസംബര്‍ 1നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പോസ്റ്റ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടന്നത്.
മികച്ച ഫീച്ചര്‍ ഫിലിം, മികച്ച കോസ്റ്റിയൂം ഡിസൈന്‍സ്, മികച്ച വിഎഫ്എക്‌സ് തുടങ്ങി 3 ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
** Note :
കുറിപ്പ്: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.