>

  പരമ്പര മുതല്‍ ബാല്യകാലസഖി വരെ ; മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ സിനിമകള്‍

  1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'പരമ്പര'യായിരുന്നു മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ആദ്യ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ഡബിള്‍ റോളുകളില്‍ മമ്മൂട്ടി തിളങ്ങി.ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ഏകദേശം 15 ഓളം ചിത്രങ്ങളില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ.

  1. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  03 Dec 2009

  രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് മമ്മൂട്ടി എത്തിയത്.ചിത്രത്തിലെ മുരിക്കംകൊമ്പത്ത് ഹാജി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

  2. ദാദാസാഹിബ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  2000

  മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്.ദേശസ്‌നേഹം വിഷയമാക്കിയ ചിത്രത്തില്‍ ദാദാസാഹിബ്, അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.ചിത്രം  ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് കൂടിയായിരുന്നു.

  3. ബൽറാം v/s താരാദാസ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  23 Apr 2006

  മമ്മൂട്ടി,കത്രീന കൈഫ്,ശ്രീനിവാസന്‍,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബൽറാം V/S താരാദാസ്.ബല്‍റാം എന്ന പോലീസ് ഓഫീസറായും താരദാസ് എന്ന കള്ളക്കടത്തുകാരനായും മമ്മൂട്ടി തകര്‍ത്തഭിനയച്ച ചിത്രമായിരുന്നു ഇത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X