പരീത് പണ്ടാരിശേഷം ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ളിയും മക്കളും.ടോവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൂന്ന് നായകന്മാര്‍ ആണ് ചിത്രത്തിലുള്ളത്. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, എന്ന ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ ജോണ്‍ കൈപ്പിള്ളില്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം.ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: മാര്‍ളിയും മക്കളും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.