2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മസാല റിപ്പബ്ലിക്ക് ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചലച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്.ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്.
** Note :
കുറിപ്പ്: മസാല റിപ്പബ്ലിക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.