ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്‌ക്.സുനില്‍ ഹനീഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒരു പ്രൊഫഷണല്‍ മോഷ്ടാവായി ഷൈന്‍ എത്തുമ്പോള്‍ പോലീസുകാരനായാണ് ചെമ്പന്‍ വിനോദ് എത്തുന്നത്.അല്‍മാസ് മോട്ടീവാലയും, പ്രിയങ്ക നായരുമാണ് ചിത്രത്തിലെ നായികമാര്‍.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.മനോജ് ഗിന്നസ്, നിര്‍മ്മല്‍ പാലാഴി, വിജയരാഘവന്‍, സലീം കുമാര്‍,പാഷാണം ഷാജി,കലിങ്ക ശശി,കോട്ടയം പ്രദീപ്,ഉല്ലാസ്,ബിനു അടിമാലി, ഷാജു, പ്രശാന്ത് എന്നിവരാണ് മറ്റു താരങ്ങള്‍.ഫസല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ഗൗരി മീനാക്ഷി മൂവിസിന്റെ ബാനറില്‍ എ എസ് ഗിരീഷ് ലാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.നസീര്‍ എന്‍ എം സഹനിര്‍മ്മാണ് നിര്‍വ്വഹിച്ചിരിക്കുന്നു.പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം.
** Note :
കുറിപ്പ്: മാസ്‌ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.