ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയരായ റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതസംവിധായകന്‍ ശിവറാം മണി സംവിധാനം ചെയ്ത ചിത്രമാണ് മാച്ച്‌ബോക്‌സ്. രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുപത് വയസ്സുകാരായ നാലു ചെറുപ്പകാകരുക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ദൃശ്യാ രഘുനാഥാണ് ചിത്രത്തിലെ നായിക. അംബു, പാണ്ടി, വക്കന്‍, കാക്ക, എന്നിങ്ങനെയുള്ള അഞ്ചു ചെറിപ്പക്കാരില്‍ അംബുവിന്റെ പ്രണയത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അശോകന്‍, സുധീപ്, ശരത്, നിര്‍മല്‍ പാലായി, ജയപ്രകാശ് കുളൂര്‍, മുഹമ്മദ് പേരാമ്പ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില്‍ ആനന്ദ്, കെന്നി പെറുസി എന്നിവരുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കലാസംവിധാനം മഹേഷ് ശ്രീധര്‍.
** Note :
കുറിപ്പ്: മാച്ച്‌ബോക്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.