ജയേഷ് മൈനാകപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് മട്ടാഞ്ചേരി. ഐ.എം വിജയന്‍, ജുബില്‍ രാജ്, കോട്ടയം നസീര്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഷാജി എന്‍ ജലീല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മട്ടാഞ്ചേരിയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ചിത്രം പറയുന്നത്. ആ നാടിനെ സ്‌നേഹിക്കുന്നവരുടെയും, പുറംലോകം ഗുണ്ടകളെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തുകയും ചെയ്ത ചിലരുടെ ജീവിതമാണ് മട്ടാഞ്ചേരി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്. സാലു കെ ജോര്‍ജ്, ഇര്‍ഷാദ്, കലിംഗ ശശി, ഇന്ദ്രന്‍സ്, ഗോപിക അനില്‍, ശാന്താകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
** Note :
കുറിപ്പ്: മട്ടാഞ്ചേരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.