ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മീനമാസത്തിലെ സൂര്യന്‍. ഭരത് ഗോപി, നെടുമുടി വേണു, വേണു നാഗവള്ളി, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിലകന്‍, ഇന്നസെന്റ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, വിജയ് മേനോന്‍, മുരളി, അച്ചന്‍കുഞ്ഞ്, ശോഭന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. ഏഴാച്ചേരി രാമചന്ദ്രന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് എം.ബി ശ്രീനിവാസനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സൗഹൃദചിത്രയുടെ ബാനറില്‍ സി ജി ഭാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.