സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മേ ഹൂം മൂസ. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
പുനം ബജ്വാ ആണ് നായിക. സൈജു ക്കുറുപ്പ്, സലിം കുമാർ, ഹരീഷ് കണാരൻ, ജോണി ആൻ്റണി, അശ്വിനി റെഡ്ഡി, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാർഗിൽ, പുഞ്ച്, ദില്ലി, ജയ്പ്പൂർ,വാഗാ ബോർഡർ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തോമസ് തിരുവല്ലാ, ഫിലിംസ് കോൺഫിഡൻ്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മേ ഹൂം മൂസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.