ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറത്തുകാരന്‍ യുവാവായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്.
സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.
നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. സാബു മോഹനാണ് കലാസംവിധാനം. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മേപ്പടിയാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.