ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്ത ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഡോക്ടറുടെ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ശിവദയും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.
ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്.
** Note :
കുറിപ്പ്: മേരി ആവാസ് സുനോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.