സൂപ്പര്‍ഹിറ്റ് ചിത്രം തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യ്ത വിജയ് ചിത്രമാണ് മെര്‍സല്‍. സാമന്ത റൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വ്യത്യസ്ത വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തിലൂടെ മികച്ച സഹനടനുള്ള യു കെ ദേശീയ ചലച്ചിത്രപുരസ്‌ക്കാരം വിജയ്ക്ക് ലഭിച്ചു. വടിവേലു, സത്യരാജ്, എസ് ജെ സൂര്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജയ്‌സാല്‍മീര്‍, പോളണ്ട്, ചെന്നൈ,ആന്ധ്രപ്രദേശ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.
ഗാനരചയിതാവ് വിവേക് രചിച്ച വരികള്‍ക്ക് എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആളെപ്പോരാന്‍ തമിഴന്‍, മെര്‍സല്‍ അര്‍സന്‍ എന്നീ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നായി മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചില ആളുകള്‍ കിഡ്‌നാപ്പ് ചെയ്യപ്പെടുന്ന സീനുകളിലൂടെ ആണ് മെര്‍സല്‍ തുടങ്ങുന്നത്. മാരന്‍, വെറ്റ്രി, തളപതി എന്നീ മൂന്നുറോളുകളിലൂടെ മികച്ച അഭിനയമാണ് വിജയ് നടത്തിയിരിക്കുന്നത്.
ചിത്രത്തിന് മികച്ച നടന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച പിന്നണി ഗായിക, മികച്ച വസ്ത്രാലങ്കാരം, ടോക്ക് ഓഫ് ദി ടൗണ്‍ തുടങ്ങിയവയ്ക്ക് ആനന്ദ് വികടന്‍ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച വിദേശ ചിത്രത്തിനും, മികച്ച സഹനടനുമുള്ള യു കെ ദേശീയ ചലച്ചിത്രം പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. എന്‍ രാമസ്വാമി, ഹേമ രുക്മണി, എച്ച് മുരളി, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: മെര്‍സല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.