മിലി കഥ
ട്രാഫിക് എന്ന വിജയ ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് മിലി. ചിത്രത്തിൽ നിവിൻ പോളി, അമല പോൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ ഡോ അവിനാഷ് ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് നാരായണൻ എന്ന രചയിതാവിന്റെ കന്നി സംരംഭം കൂടിയാണ് മിലി.
സായികുമാർ, ഇടവേള ബാബു, സനുഷ, ഷംന കാസിം, കാര്‍ത്തിക, അഞ്ജലി ഉപാസന, ദേവി അജിത്, വനിത കൃഷ്ണചന്ദ്രന്‍, പ്രവീണ, മീരാ അനില്‍, അഞ്ജു അരവിന്ദ്, പ്രവീണ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന വ്യക്തികളാണ് മിലിയും നവീനും. ഇവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് രാജേഷ് പിള്ള മിലി എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie മിലി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications