X
മിലി

മിലി

Drama | 23 Jan 2015 | U |
Malayalam

2.5 /5 Users

0 /5 Filmibeat

മിലി കഥ

ട്രാഫിക് എന്ന വിജയ ചിത്രത്തിന് ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്ത ചിത്രമാണ് മിലി. ചിത്രത്തിൽ നിവിൻ പോളി, അമല പോൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ ഡോ അവിനാഷ് ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ്‌ നാരായണൻ എന്ന രചയിതാവിന്റെ കന്നി സംരംഭം കൂടിയാണ് മിലി. സായികുമാർ, ഇടവേള ബാബു, സനുഷ, ഷംന കാസിം, കാര്‍ത്തിക, അഞ്ജലി ഉപാസന, ദേവി അജിത്, വനിത കൃഷ്ണചന്ദ്രന്‍, പ്രവീണ, മീരാ അനില്‍, അഞ്ജു അരവിന്ദ്, പ്രവീണ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന വ്യക്തികളാണ് മിലിയും നവീനും. ഇവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് രാജേഷ് പിള്ള മിലി എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.      
Read More

മിലി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മിലി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജേഷ്‌ പിള്ള
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ, ഷാന്‍
നിര്‍മ്മാതാവ്‌ ആഷിഖ് ഉസ്‌മാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മിലി വിമർശകരുടെ അവലോകനം

malayalam.filmibeat.com
വളരെ ലളിതമായി മിലിയെന്ന പെണ്‍കുട്ടിയുടെ ജീവിതം മനോഹരമായി പറയുന്ന സംഗീതസാന്ദ്രമായ ചിത്രമാണ് മിലി. നമുക്കിടയില്‍ ഒരു പക്ഷെ മിലി ഉണ്ടാകാം. അല്ലെങ്കില്‍ നമ്മള്‍ പലപ്പോഴും മിലിയിലൂടെ കടന്നു പോയിരിക്കാം. ആരോടും അധികം സംസാരിക്കാത്ത, മറ്റുള്ളവരുമായി കൂട്ടകൂടാതെ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഉള്‍വലിഞ്ഞു ജീവിക്കാനാഗ്രഹിക്കുന്ന, അന്തര്‍മുഖിയായ പെണ്‍കുട്ടിയാണ് മിലി. എന്താണ് ആവളുടെ പ്രശ്‌നമെന്ന് ചോദിക്കാനോ, ഉള്ളുതുറന്ന് അവളോട് സംസാരിക്കാനോ ആരുമില്ല. അതുകൊണ്ടൊക്കെ തന്നെയാവും താന്‍ തനിച്ചാണെന്ന ചിന്ത അവളെ വല്ലാതെ അലട്ടിയിരുന്നത്. ചെറിയ കുശുബും മിലിക്കുണ്ട്. ആര്‍ക്കും മിലിയെ ഇഷ്ടമല്ല. ആരു പറഞ്ഞാലും അവള്‍ മാറുകയുമില്ല. പക്ഷെ മിലിയുടെ ജീവിതം മാറ്റിമറിക്കാന്‍, അവളുടെ വാക്കിലും നോക്കിലും ഒരു പതു ഉണര്‍വ്വ് നല്‍കാന്‍ നവീന്‍ എന്ന ചെറുപ്പക്കാരനായി. അത് എങ്ങനെ സംഭവിച്ചു എന്നത് രസകരമായ കാഴ്ച. അതാണ് മിലി എന്ന സിനിമ. ചിത്രത്തില്‍ എടുത്തു പറയേണ്ട സംഭവം ഷാന്‍ റഹ്മാന്റെയും ഗോപി സുന്ദറിന്റെയും സംഗീതമാണ്. ഈ സംഗീതമാണ് സിനിമയ്ക്ക് ജീവന്‍ നല്‍കുന്നത്.

മിലി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മിലി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+