»   » കണ്ടിരുന്നുവോ വെള്ളിത്തിരയെ വിസ്മയിപ്പിച്ച പെണ്‍കഥാപാത്രങ്ങളെ? അവര്‍ ഇവിടെ തന്നെ ഉണ്ട്

കണ്ടിരുന്നുവോ വെള്ളിത്തിരയെ വിസ്മയിപ്പിച്ച പെണ്‍കഥാപാത്രങ്ങളെ? അവര്‍ ഇവിടെ തന്നെ ഉണ്ട്

Posted By: Siniya
Subscribe to Filmibeat Malayalam

സിനിമകള്‍ നിരന്തരം വരാറുണ്ട്. സിനിമകളില്‍ പല കഥകളും നാം കാണാറുണ്ട്. ഇതില്‍ പ്രണയവും മരണവും വിപ്ലവങ്ങളുമെല്ലാം സിനിമയാവുന്ന അനേകം സിനിമകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഈയിടെയായി സ്ത്രീ പക്ഷ സിനിമകളാണ് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ളത്. വെറുതെ വേരുറപ്പിക്കയല്ല അതിശക്തമായ കഥകള്‍ തന്നെയാണ് എല്ലാത്തിന്റെയും ഇതിവൃത്തം.പലപ്പോഴും സ്ത്രീപക്ഷ സിനിമകള്‍ ശക്തമായ കഥ ഇടയ്ക്കിടെ മാത്രമേ എത്തിനോക്കാറുള്ളു.

മോഹലാല്‍ ചിത്രമായ കനലിന് ശേഷം എം പി പപത്മകുമാര്‍ വീണ്ടും എത്തുന്നു. അതിശക്തമായ സ്ത്രീപക്ഷ ചിത്രവമായാണ് പത്മകുമാറിന്റെ രണ്ടാം വരവ്. ജലം എന്നു പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ഉള്ളടക്കം അതി ശക്തവും ജലം പോലെ വളരെ ഗൗരവമുള്ളതാണ്.


സുരേഷ് ബാബു തിരക്കഥ എഴുതിയ ജലം എന്ന ചിത്രം സമകാലിന സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് എത്തുക.സ്വന്തമായി ഭൂമിയില്ലാത്ത വാഗ്ദാനം ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് സ്വപ്‌നങ്ങളായി മാത്രമായി മാറുന്ന ഒരു കുടുംബത്തിന്റെ കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുക. ഇത്തരത്തില്‍ ജീവിതത്തെ മാറ്റിമറിച്ച യഥാര്‍ഥ സംഭവങ്ങളും സ്ത്രീപക്ഷം വേരുറപ്പിച്ച ചിത്രങ്ങളിലേക്ക്.


ജീവിതങ്ങളാകുന്ന സ്ത്രീ പക്ഷ ചലചിത്രങ്ങള്‍

ജലം എന്നു പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ഉള്ളടക്കം അതി ശക്തവും ജലം പോലെ വളരെ ഗൗരവമുള്ളതാണ്. സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം സമകാലിന സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് ചിത്രം എത്തുക.സ്വന്തമായി ഭൂമിയില്ലാത്ത വാഗ്ദാനം ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയും ചെയ്യുന്നു. ഒരു കുടുംബത്തിന്റെ കഥയാണ്.പ്രിയങ്കയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ജീവിതങ്ങളാകുന്ന സ്ത്രീ പക്ഷ ചലചിത്രങ്ങള്‍

മഞ്ജു വാര്യരുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 2014 ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. മഞ്ജുവാര്യര്‍ ഇടവേളയ്ക്കു ശേഷം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിലെ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച് വിജയിപ്പിച്ചതിന് ഏറെ കൈയടിയും നേടിയിട്ടുണ്ട്. സാധാരണ ജീവിതം നയിച്ച നിരുപമ രാജീവ് തന്റെ ജീവിത്തതില്‍ ഒട്ടും സംതൃപ്തയായിരുന്നില്ല. എന്നാല്‍ ജൈവ കൃഷി അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം അഭിനയിച്ച മികച്ച കഥാപാത്രമായിരുന്നു ഇത്.


ജീവിതങ്ങളാകുന്ന സ്ത്രീ പക്ഷ ചലചിത്രങ്ങള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് നീന. രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പുതുമുഖം ദീപ്തി സതിയും ആന്‍ അഗസ്റ്റിനുമാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നളിനിയും നീനയും എന്നീ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണിത്. നീന എന്ന പേരു വന്നതും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ്.


ജീവിതങ്ങളാകുന്ന സ്ത്രീ പക്ഷ ചലചിത്രങ്ങള്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് മിലി. ചെറുപ്പം മുതല്‍ വിഷമം അനുഭവിക്കുന്ന ഒരു കഥാപാത്രമാണ്.എന്നാല്‍ അവളുടെ ജീവിത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരാള്‍ വരുമ്പോഴുണ്ടാകുന്ന മാറ്റമാണ് ഈ സിനിമ. അമലാ പോള്‍ ആണ് മിലിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2015 അണ് ഈ സിനിമ റിലീസ് ചെയ്തത്.


ജീവിതങ്ങളാകുന്ന സ്ത്രീ പക്ഷ ചലചിത്രങ്ങള്‍

ഇത് ഒരുമിച്ച്് താമസിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ്. അഞ്ചു പേരും ഒരേ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നു. എന്നാല്‍ ഇത് ഇവര്‍ തരണം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാകേഷ് ഗോപനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേതമോനോന്‍,അനന്യ,ഭാമ,മേഘ്‌ന രാജ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സമകാലിന സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.


English summary
Many woman centric movie in Malayalam. some movies are presenting real life of people,like love, death,murder etc..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam