»   » 13 കാരിയുടെ അമ്മയാവാന്‍ പറ്റുമോ? സംവിധായകന്റെ ചോദ്യത്തിന് ലെന നല്‍കിയ മറുപടി ???

13 കാരിയുടെ അമ്മയാവാന്‍ പറ്റുമോ? സംവിധായകന്റെ ചോദ്യത്തിന് ലെന നല്‍കിയ മറുപടി ???

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കെത്തിയ താരത്തിനെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഏത് തരം കഥാപാത്രമായലും അതില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ ലെന ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തുന്നതും.

നായികയായും സഹതാരമായും തിളങ്ങി നില്‍ക്കുന്ന ലെന ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വ്യത്യസ്തങ്ങളായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പലപ്പോഴും താരം ശ്രദ്ധിക്കാരുണ്ട്. ആവര്‍ത്തനവിരസത ഇല്ലാതെ ഒന്നിനൊന്ന് മികച്ച കഥാപാത്രവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം സിനിമയിലെത്തിയതിനു ശേഷമുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ്. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

13 കാരിയുടെ അമ്മയാവാന്‍ കഴിയുമോയെന്ന ചോദ്യം

രാജേഷ് പിള്ള എന്ന സംവിധായകന്റെ പേര് മലയാള സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ചിത്രമായിരുന്നു ട്രാഫിക്. പതിവു സിനിമാരീതികളില്‍ നിന്നും മാറി പ്രേക്ഷകര്‍ക്കു മുന്നില്‍ സിനിമയുടെ മറ്റൊരു വാതായനം തുറന്നിട്ട സംവിധായകനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ലെന പങ്കുവെക്കുന്നത്. ട്രാഫിക് സിനിമയുമായി സഹകരിക്കുന്നതിന് മുന്‍പ് 13 കാരിയുടെ അമ്മയായി അഭിനയിക്കാന്‍ പറ്റുമോ എന്നായിരുന്നു അദ്ദേഹം ആദ്യം തന്നോട് ചോദിച്ചതെന്ന് ലെന പറയുന്നു.

പെട്ടെന്ന് മറുപടി നല്‍കിയില്ല

ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞാണ് സംവിധാകന്റെ കോള്‍ അവസാനിപ്പിച്ചത്. സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവെച്ചപ്പോള്‍ കഥ കേട്ടു നോക്കാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ട്രാഫിക് സിനിമയുടെ കഥ കേള്‍ക്കാന്‍ പോയത്.

ഷൂട്ടിനു മുമ്പ് മാറ്റി നിര്‍ത്തി സംസാരിച്ചു

ചിത്രത്തില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതിന് ശേഷം ആദ്യ ദിവസങ്ങളില്‍ പാട്ടുകളും ചെറിയ സീനു മറ്റുമാണ് ഷൂട്ട് ചെയ്തിരുന്നത്. അപ്പോഴൊന്നും ശ്രുതിയെന്ന കഥാപാത്രത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് താന്‍ ബോധവതിയായിരുന്നില്ല. എന്നാല്‍ പിന്നീട് കുഞ്ചാക്കോ ബോബനുമായി ഫോണില്‍ സംസാരിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് രാജേഷ് പിള്ള തന്നെ മാറ്റി നിര്‍ത്തി സംസാരിച്ചപ്പോഴാണ് ശ്രുതിയിലേക്ക് താന്‍ ആഴ്ന്നിറങ്ങിയത്.

പ്രേക്ഷക ശ്രദ്ധ ലഭിച്ച രംഗം

ട്രാഫിക് എന്ന സിനിമയില്‍ പ്രേക്ഷകരെ അമ്പരപ്പെടുത്തിയൊരു രംഗം കൂടിയായിരുന്നു അത്. ലെന എന്ന അഭിനേത്രിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയ രംഗം. അവശ നിലയില്‍ കഴിയുന്ന മകളുടെ അമ്മയായിട്ടും വികാര വിക്ഷോബങ്ങളെല്ലാം കടിച്ചമര്‍ത്തി കുഞ്ചാക്കോ ബോബനോട് സംസാരിക്കുന്ന ശ്രുതിയെ ചിത്രം കണ്ട പ്രേക്ഷകരാരും മറന്നു കാണാനിടയില്ല.

സംവിധായകന്റെ പിന്തുണ

ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് സംവിധായകനോട് സംസാരിച്ചതാണ് വഴിത്തിരിവായതെന്ന് ലെന പറയുന്നു. രാജേഷ് പിള്ള നല്‍കിയ പിന്തുണയുടെ ബലത്തിലാണ് ആ രംഗത്തില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ശ്രുതിയെന്ന കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തന്നെ സഹായിച്ചത് സംവിധായകന്റെ വാക്കുകളായിരുന്നു.

ശ്രദ്ധിക്കപ്പെടുമെന്ന് അന്നേ പറഞ്ഞിരുന്നു

ചിത്രത്തിലെ ലെനയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുമെന്ന നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പടെ പലരും പറഞ്ഞിരുന്നു. ലിസ്റ്റിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ട്രാഫിക്. ആകെയുള്ള കുറച്ചു സീനുകളിലൂടെ ഒരത്ഭുതവും സംഭവിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ വിശ്വാസം തെറ്റാണെന്ന് പ്രേക്ഷകര്‍ തന്നെ തെളിയിച്ചു.

English summary
Background tories of the film Traffic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam