2017ല്‍ സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത ചിത്രമാണ് മിന്നാമിനുങ്ങ്. അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്ന ഒരമ്മയുടെ വേഷമാണ് സുരഭി ചെയ്തത്. മകള്‍ക്കുവേണ്ടി സ്വന്തം ജീവിതസൗഖ്യങ്ങള്‍ പോലും ത്യജിച്ച അമ്മയുടെ കഥാപാത്രം സുരഭിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലേത്.
പേരില്ലാത്ത എന്നാല്‍ നമുക്കിടയില്‍ ജീവിക്കുന്ന കണ്ടുപരിചയമുള്ള സ്ത്രീകഥാപത്രത്തെയാണ് ചിത്രത്തില്‍ സുരഭി അവതരിപ്പിക്കുന്നത്. നിരവധി വീടുകളില്‍ ജോലി ചെയ്യുന്ന, നഗരത്തിലെ ഓഫീസുകള്‍ വൃത്തിയാക്കുന്ന സ്ത്രീയാണവര്‍. മകളുടെ ഭാവിയെക്കുറിച്ചാണ് ആ അമ്മയുടെ ചിന്തകള്‍ മുഴുവനും. മകള്‍ക്കുവേണ്ടിയാണ് രാപകല്‍ വ്യത്യാസമില്ലാതെ ആ അമ്മ കഷ്ടപെടുന്നത്. ഒടുവില്‍ മകള്‍ യാത്ര പറഞ്ഞ് പോവുന്ന സമയത്ത് നിരവികാരയായി നില്‍ക്കുന്ന അമ്മയെ ചിത്രം കണ്ടവരാരും മറക്കില്ല. പ്രേം പ്രകാശ്, റബേക്ക, ബാലു നാരായണന്‍, അര്‍ച്ചന പദ്മിനി, ശ്യം രാജി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തലെ മറ്റു അഭിനേതാക്കള്‍. മനോജ് രാംസിങ്ങിന്റെതാണ് തിരക്കഥ. ആനന്ദ് പയ്യന്നൂര്‍, മനോജ് രാംസിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: മിന്നാമിനുങ്ങ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.