മോഹിനി-തമിഴ് കഥ
തൃഷ നായികയായി എത്തുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് മോഹിനി. രമണ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഭഗ്‌നാനി, പൂര്‍ണിമ ഭാഗ്യരാജ്, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 20 കാരിയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മോഹിനിയില്‍ തൃഷ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലര്‍ വെറും സാമ്പിള്‍ മാത്രമാണെന്നും ചിത്രത്തിലുടനീളം ഭയപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനോടകം എട്ടു ലക്ഷത്തോളം പേര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടിട്ടുണ്ട്. പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്ന മോഹിനിയില്‍ വിവേക്, മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആര്‍ ബി ഗുരുദേവ് ആണ് ക്യാമറ.
** Note : Hello! Would you like to share the storyline of the movie മോഹിനി-തമിഴ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications