മണിരത്‌നം കഥ/ സംഭവവിവരണം

    ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്യ്ത ഹാസ്യ  ചിത്രമാണ് മണിരത്‌നം. നിവേദ തോമസാണ് ചിത്രത്തിലെ നായിക. ശശി കലിംഗ, കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. നവാഗതരായ അനില്‍ നാരായണന്‍, അജിത്ത് സി ലോകേഷ് എന്നിവരാണു കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.  

    മൂന്നാർ മുതൽ മറയൂർ വരെയുള്ള 24 മണിക്കൂർ യാത്രക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മണിരത്‌നം എന്ന ചിത്രം പറയുന്നത്. കൊച്ചി ആസ്ഥാനമായ ഒരു വാഹന വ്യാപാര കേന്ദ്രത്തിലെ ജോലിക്കാരനാണ്  നീൽ ജോണ്‍ സാമുവേൽ (ഫഹദ് ഫാസിലിൽ). ഒരിക്കൽ പുതുവർഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നീലിന് ഒരു ബാഗ്‌ നിറയെ പണം ലഭിക്കുന്നു. ഇത് മനസ്സിലാക്കിയ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ മകുടി ദാസും സംഘവും നീലിനെ പിന്തുടരുന്നു. ഇവരിൽനിന്നു രക്ഷപ്പെടാനായി പണവുമായി അദ്ദേഹം തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലേയ്ക്ക് കടക്കുന്നു. പിന്നീട് നാല് പേർ അടങ്ങുന്ന ഒരു സംഘം രത്നങ്ങൾ വാങ്ങുന്നതിനായി അദ്ദേഹത്തെ സമീപിക്കുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് മണിരത്‌നം എന്ന ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്.

    ഫഹദ് ഫാസിലിന്റെ വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ്‌ മണിരത്‌നം. മാത്രമല്ല നിർമ്മാണ കമ്പനിയായ സെഞ്ച്വറി ഫിലിംസിന്റെ 100-റാമത്തെ ചിത്രം എന്ന കീർത്തിയും മണിരത്‌നം സ്വന്തമാക്കി. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവാണ് ചിത്രത്തിൻറെ നിർമാതാവ്.  റഫീക്ക് അഹമ്മദിന്റെ ഈണങ്ങൾക്ക്  പ്രശാന്ത് പിള്ള സംഗീതം നൽകിയിരിക്കുന്നു. ഉഡുമൽപ്പെട്ട് , കോയമ്പത്തൂർ , മറയൂർ , കൊച്ചി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. 24 ഒക്ടോബർ 2014-ന് ചിത്രം റിലീസ് ചെയ്യ്തു.

     

    **Note:Hey! Would you like to share the story of the movie മണിരത്‌നം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X