വിജീഷ് വാസുദേവ് സംവിധാനം ചെയ്ത മലയാളചിത്രമാണ് മൂന്നാം നിയമം. റിയാസ് ഖാന്‍, ദേവസൂര്യ,സനൂജ സോമന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ റിയാസ് ഖാന്‍ തിരിച്ചെത്തുകയാണ്. ഫുള്‍ ടീം സിനിമാസിന്റെ ബാനറില്‍ ഫിലിപ്‌സ് സാന്റി ഐസക്കും വിജീഷ് വാസുദേവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഹൊറര്‍ ത്രില്ലറാണ്. റിസോര്‍ട്ടില്‍ നടന്ന മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറായാണ് റിയാസ് ഖാന്‍ എത്തുന്നത്.ഒന്നും ഒന്നും മൂന്ന് എന്ന സിനിമയിലൂടെ സംഗീത സംവിധാനത്തില്‍ തുടക്കം കുറിച്ച ഷിജുവാണ് മൂന്നാം നിയമത്തിനും ഈണമൊരുക്കിയത്. ജ്യോത്സന, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ചിത്രീകരണവും അനുബന്ധ ജോലിയും പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തും.
** Note :
കുറിപ്പ്: മൂന്നാം നിയമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.