കാളിദാസ് ജയറാമിനെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. പൂമരത്തില്‍ നിന്നും വ്യത്യസ്തമായി കട്ടത്താടിയും നീണ്ടമുടിയും ഉള്ള ലുക്കിലാണ് കാളിദാസ് ചിത്രത്തിലെത്തുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മിസ്റ്റര്‍ റൗഡി എന്ന വേഷത്തിലാണ് കാളിദാസ് ചിത്രത്തിലെത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതാണ്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
നവാഗതനായ അരുണ്‍ വിജയ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നു. അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതം ചെയ്യുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.