2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മുല്ല. ലാൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ മീരാ നന്ദനാണ്. അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചിത്രം പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയിൽ നിറയെ മുല്ലപ്പൂക്കൾ വെച്ച് രാത്രിയിൽ തൻറെ വരുമാനമാർഗ്ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടർന്ന് അമ്മ മരിച്ചതിനു ശേഷം നായകൻ, മുല്ലയുടെ മകൻ എന്ന ദുഷ്പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകൻ എന്ന പേരിൽ നിന്ന് നായകൻ മുല്ല എന്ന പേരിൽ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ലയുടെ താമസം. കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷൻ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു.
** Note :
കുറിപ്പ്: മുല്ല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.