മുന്നറിയിപ്പ് കഥ
1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിന് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും, അപർണ ഗോപിനാഥുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
താരപദവി ഒന്നും ഇല്ലാത്ത സാധാരണക്കാരനായ മമ്മൂട്ടിയെയാണ് വേണു തൻറെ രണ്ടാമത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ട് കൊലപാതകങ്ങൾ നടത്തിയ രാഘവൻ (മമ്മൂട്ടി) ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയാണ്. ഈ സമയത്ത് അഞ്ജലി അറക്കൽ (അപർണ ഗോപിനാഥ് ) അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഉണ്ണി ആർ ഒരുക്കിയ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് . ഗോൾഡ് കോയിൻ മോഷൻ പിക്ചേർസിന്റെ ബാനറിൽ സംവിധായകൻ രഞ്ചിത്താണ് മുന്നറിയിപ്പിൻറെ നിർമ്മാതാവ്. വേണു തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്. ബിജി ബാലിന്റെതാണ് സംഗീതം.
** Note :
Hello! Would you like to share the storyline of the movie മുന്നറിയിപ്പ് or provide updates on the cast and crew with us? Kindly send your contributions to [email protected].