ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: മൈ ബോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.