കഥ പറയുമ്പോള്‍ എന്ന സുപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എം മോഹനനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് മൈ ഗോഡ്. സുരേഷ് ഗോപി, ഹണി റോസ്, ശ്രീനിവാസൻ, ജോയ് മാത്യു, ഇന്ദ്രന്‍സ്, ചാലി പാലാ, കലാഭവന്‍ ഹനീഫ്, അഭിനവ് മാധവ്, മാസ്‌റ്റര്‍ ആദര്‍ശ്, മാസ്‌റ്റര്‍ റിഷി, ലെന, രേഖ, ബേബി അഖില ചന്ദ്രന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് മൈ ഗോഡ് എന്ന ചിത്രം പറയുന്നത്. തൊടുപുഴയിലെ ഇടത്തരം കുടുംബത്തിലെ പ്ലാന്ററായ തോമസ്, ഭാര്യ സറീന, രണ്ടാണ്‍മക്കള്‍, ഇവരുടെ കുടുംബ പശ്‌ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ഇളയ മകനായ സാം പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. കൂട്ടുകാരന്റെ അമ്മയാണ് സാമിന്റെ ഏക ആശ്വാസം. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും പ്രശ്‌നങ്ങള്‍ കൂടുതൽ വഷളായി മാറുന്ന.
** Note :
കുറിപ്പ്: മൈ ഗോഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.