സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചിത്രമാണ് 'മൈ ലൈഫ് പാര്‍ട്ണര്‍'. സ്വവര്‍ഗ ലൈംഗികത പ്രമേയമാക്കിയ ഈ ചിത്രം കേരളത്തിൽ ആറിടത്ത് മാത്രമാണ് റിലീസ് ചെയ്തത്. ആളുകൾ സിനിമയെ സ്വീകരിക്കില്ല എന്ന തീയറ്റർ ഉടമകളുടെ മുൻവിധിയായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. വിദേശ രാജ്യങ്ങളിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം പക്ഷേ കേരളത്തിൽ സാമ്പത്തിക പരാജയമായിരുന്നു. ഇന്ത്യൻ മുഖ്യധാരാസിനിമയിൽ ഇത് രണ്ടാമതായാണ് സ്വവർഗപ്രണയിയായ നായക കഥാപാത്രം കടന്നു വരുന്നത്. നേരത്തെ മുംബൈ പോലീസ് എന്ന മലയാള ചിത്രം സ്വവര്‍ഗ ലൈംഗികത പ്രമേയമാക്കിയിരുന്നു.
** Note :
കുറിപ്പ്: മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.