ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാലാം മുറ. സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ഷീല എബ്രഹാം, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ശ്രീജിത്ത് ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലോകനാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും കലാസംവിധാനം അപ്പുണ്ണി സാജനും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: നാലാം മുറ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.