Malayalam » Movies » Nadodikkattu » Story

നാടോടിക്കാറ്റ്

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

1987
കഥ/ സംഭവവിവരണം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച്. 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും, ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി.

ചെറിയ ശമ്പളത്തിന് ശിപായിപ്പണി ചെയ്തുവരുന്ന രാമദാസ് എന്ന ദാസൻ (മോഹൻലാൽ), വിജയൻ (ശ്രീനിവാസൻ) എന്നീ രണ്ട് കേന്ദ്രകഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടാണ്‌ ചിത്രത്തിന്റെ തുടക്കം. വാണിജ്യ ശാസ്ത്രത്തിൽ ബിരുദധാരിയായ ദാസ്, തന്നെക്കാൾ യോഗ്യത കുറഞ്ഞവർക്ക് കീഴിൽ ജോലിയെടുക്കുന്നതും താനിക്കർഹിക്കുന്നത് ലഭിക്കാത്തതിലും ഇടക്കിടെ കുണ്ഠിതപ്പെടുന്നു. പി ഡി സി തോറ്റ വിജയൻ, ദാസന്റെ സഹമുറിയനും അടുത്ത ചങ്ങാതിയുമാണ്‌. ഒരിക്കൽ ജോലി നഷ്ട്ടപ്പെട്ട രണ്ടു പേരും ലോണെടുത്ത് ബിസിനസ്സ് തുടങ്ങാൻ തീരുമാനിക്കുന്നു. തങ്ങളുടെ വീട്ടുടമസ്ഥൻ (ശങ്കരാടി) പറഞ്ഞതിൻ പ്രകാരം ബാങ്ക് വായ്പയെടുത്ത് അവർ രണ്ട് പശുക്കളെ വാങ്ങുന്നു. വായ്പ തിരിച്ചടക്കാൻ പണമില്ലാതെ വന്നപ്പോൽ പശുക്കളെ കിട്ടുന്ന കാശിന് വിറ്റ് ഗൾഫിലേക്ക് പോകാൻ അവർ തീരുമാനിക്കുന്നു. ഗൾഫിലേക്ക് കയറ്റിവിടുന്നതിന്റെ ഒരു ഏജന്റായ ഗഫൂർക്ക (മാമുക്കോയ) അപ്പോഴാണ് കടന്ന് വരുന്നത്. കാലിഫോർണിയയിലേക്ക് പോകുന്ന തന്റെ ചരക്ക് വഞ്ചി നിങ്ങളെ ഇറക്കിവിടുന്നതിനായി ദുബായ് കടൽതീരം വഴി തരിച്ചു വിടാമെന്ന് ഗഫൂർക്ക അവരോട് വിശദീകരിക്കുന്നു. അധികാരികൾ തിരിച്ചറിയാതിരിക്കാനായി അറബികളുടെ വസ്ത്രം ധരിക്കണമെന്നും ഗഫൂർക്ക ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നു. ദാസനും വിജയനും വീണ്ടും സ്വപ്നം കാണാൻ തു‍ടങ്ങി. തങ്ങൾക്ക് വരാൻ പോകുന്ന ഗൾഫിലെ ആർഭാടകരമായ ജീവിതം വീണ്ടും അവരെ സന്തോഷവാന്മാരാക്കി. പക്ഷെ ഗഫൂർക്ക തങ്ങളെ വഞ്ചിച്ചിരിക്കയാണന്നും ചെന്നൈ നഗരത്തിലാണ് ഇറക്കിവിട്ടിട്ടുള്ളതെന്നും ഇവർ തിരിച്ചറിയുന്നു. ദാസനും വിജയനും സ്യൂട്ട്കേസ് തുറന്ന് നോക്കുമ്പോൾ നിറയെ മയക്ക്മരുന്ന്. സ്യുട്ട്കേസ് ഉടനെ പോലിസിനു കൈമാറുന്നു. ഇതിനിടെ അധോലോക നേതാവായ അനന്തൻ നമ്പ്യാരുടെ (തിലകൻ) സംഘത്തിൽ പെട്ട ആ രണ്ട് അപരിചിതർ തങ്ങൾക്ക് തെറ്റ് പറ്റിയതായി തിരിച്ചറിയുന്നു. അറബി വസ്ത്രം ധരിച്ചിട്ടുള്ള ദാസനും വിജയനും സി ഐ ഡി കളാണന്ന് അനന്തൻ നമ്പ്യാർ ധരിക്കുന്നു. ദാസനും വിജയനും നമ്പ്യാരുടെ ഓഫീസിൽ ദാസന്റെ സുഹൃത്തായ ബാലന്റെ (ഇന്നസെന്റ്) സഹായത്താൽ ജോലി ലഭിക്കുന്നു. പക്ഷേ ദാസനും വിജയനും വേഷം‌മാറിവന്ന സി ഐ ഡി കളാണെന്ന് കരുതി അനന്തൻ നമ്പ്യാർ ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നു. വീണ്ടും ജോലിരഹിതരായ ഇവർ യാത്രതുടങ്ങി. കഥ അതിന്റെ മൂർദ്ധന്യത്തിലേക്ക് നീങ്ങുന്നതൊട് കൂടി ദാസനയേയും വിജയനേയും ഒരു രാഷ്ട്രീയക്കാരൻ (ജനാർദനൻ) തന്റെ ഫാക്ടറിയിലേക്ക് ചർച്ചക്കായി വിളിപ്പിക്കുന്നു. അനന്തൻ നമ്പ്യാരുടെ കൊലയാളി വിഭാഗം തങ്ങൾക്ക് ചുറ്റുമുണ്ടന്ന് ദാസനും വിജയനും മനസ്സിലാക്കുന്നു. ഇരു വിഭാഗവും തെറ്റിദ്ധരിച്ച് പരസ്പരം പോരടിക്കുകയാണ്. ഇതിനിടയിൽ ദാസനും വിജയനും ഈ അക്രമി സംഘത്തെ കെട്ടിടത്തിനകത്താക്കി വാതിൽ പുറത്ത്നിന്ന് പൂട്ടിടുന്നു. പോലീസ് വന്ന് ഇരു സംഘങ്ങളെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. ദാസനും വിജയനും സംസ്ഥാന പോലീസിലെ യഥാർത്ഥ സി ഐ ഡി മാരായി തെരഞ്ഞെടുക്കപ്പെട്ട് ജീപ്പിൽ രാധയുമായി തിരിക്കുന്നതോടുകൂടി ചിത്രത്തിന്റെ‍ തിരശ്ശീല വീഴുകയാണ്.
 
 
 
 
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam